2012, ഫെബ്രുവരി 28, ചൊവ്വാഴ്ച


കപ്പ പുഴുക്ക്(ചെണ്ടന്‍ കപ്പ പുഴുക്ക് )
_____________________________________________________________________________________


എല്ലാവര്ക്കും നമസ്ക്കാരം.ഇന്ന് നമുക്ക് ഒരു കപ്പ (മരച്ചീനി, കൊള്ളി കിഴങ്ങ്) പുഴുക്ക് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.



ആവശ്യമായ സാധനങ്ങള്‍.


1.ഒരു വട്ടമുള്ള പാത്രം.

2.ഒരു കിലോ കപ്പ.

3.കപ്പ മുങ്ങിക്കിടക്കുവാന്‍ ആവശ്യമായ  വെള്ളം.

4.ഉപ്പ്‌ആവശ്യത്തിന്.

5.ഒരു കത്തി.

6.ഒരു ഗ്യാസ്‌ അടുപ്പ് 

7.ഒരു ഗ്യാസ് സിലിണ്ടര്‍


തയ്യാറാക്കുന്ന വിധം 

കപ്പയെ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കി കഴുകുക.

ഗ്യാസ് അടുപ്പ് ഓണ്‍ ആക്കി, അതില്‍ പാത്രം വെച്ച്, വെള്ളമൊഴിച്ച്, അതിലോട്ടു കപ്പ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക.

കപ്പ വേവുന്നത്‌ വരെ തീ കത്തിക്കുക. 

കപ്പ വേവുന്നതിന് മുന്‍പ് ആവശ്യത്തിന്  ഉപ്പു ചേര്‍ക്കുക.

കപ്പ വെന്തു കഴിഞ്ഞാല്‍, ഗ്യാസ് അടുപ്പ്  ഓഫ് ചെയ്യുക.

കപ്പ പുഴുക്ക് വാങ്ങി കപ്പയിലെ വെള്ളം ഊറ്റി കളയുക.


ഇതാണ് ഞാന്‍ പറഞ്ഞ 
ചെണ്ടന്‍ കപ്പ പുഴുക്ക്  എന്ന സംഭവം

കൈ കഴുകി..നല്ല തൂശനില കഴുകിതുടച്ചത് എടുത്തോളൂ....


കടുക്,കറിവേപ്പില,വറ്റല്‍ മുളക്,ചുവന്നുള്ളി എന്നിവ താളിച്ച് കപ്പപ്പുഴുക്ക് കൂടുതല്‍ രുചികരവും നയനാനന്ദകരവും ആക്കാം.
























വേവുന്നവരെ കാത്തിരുന്ന കൂട്ടുകാരെല്ലാം ആറുന്നത് വരെ കൂടി കാത്തിരിക്കുക...
പെട്ടെന്ന് ഞാന്‍ ഒരു തട്ടിക്കൂട്ട് സൈഡ് ഡിഷ്‌ ഉണ്ടാക്കുന്ന വിവരം നല്‍കാം...

മുളക് കൂട്ടാന്‍:
-----------------------
പച്ച കാന്താരി മുളക്,ചുവന്നുള്ളി,ഉപ്പ് എന്നിവ കുത്തി കുത്തി പൊട്ടിച്ചെടുക്കുക.
ഈ മിശ്രിതത്തിലേക്ക് അല്പം പച്ച വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കുക.
കപ്പയ്ക്കൊപ്പം തൊടുകറി ആയി ഉപയോഗിക്കാം...



1 അഭിപ്രായം:

  1. ചില പരീക്ഷണങ്ങള്‍(കടുകുവറ)ഇവിടെ നടക്കുന്നു....
    "അടുക്കളയില്‍ നിന്നും അവ അരങ്ങത്തേക്ക് " ഉടന്‍ പ്രതീക്ഷിക്കാം....
    നവ് ഹന്ക്രി ഫോര്‍ ഈറ്റ് ..ഐ ലേട്ടെര്‍ കം .....

    മറുപടിഇല്ലാതാക്കൂ