2012, മേയ് 16, ബുധനാഴ്‌ച

ചുടുകാപ്പി

ഇന്നൊരു ചുടുകാപ്പി.. (ശ്ഹോ...!!! തെറ്റി കൊഫീന്നു പറയണത്രേ) ഉണ്ടാക്കാം. വല്ലപ്പോഴും മാത്രം കുടിക്കുക. ദിനചര്യ ആക്കിയാല്‍ കാശും പോകും ടെസ്റ്റും പോകും.

ആവശ്യം വന്ന സാധനങ്ങള്‍:

പാല്‍ ഒരുകപ്പ് 
കറുകപ്പട്ട ഒരു ഇഞ്ച്‌ നീളത്തില്‍
നല്ല കാപ്പിപൊടി (എക്സ്പോര്‍ട്ട് ക്വാളിറ്റി) 2 സ്പൂണ്‍ (ടെസ്റ്റിനു അനുസരിച്ച് അട്ജസ്റ്റ് ചെയ്യുക)
മൂന്ന് എലക്കയുടെ കുരു (ഏലക്ക പൊടി ആയാലും കുഴപ്പല്യ)
കറുകയില ഒരെണ്ണം.
ഒരു ഇറ്റു നെയ്യ്
പഞ്ചാര (ടെസ്റ്റിനു അനുസരിച്ച് ചേര്‍ക്കാം)



ഇതൊന്നു ഉണ്ടാക്കി നോക്കാം
  (പടച്ചോനെ കാക്കണേ)
---------------------------------------


പാല്‍ പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക. വശങ്ങളില്‍ നിന്നും നുര പൊന്തി വരുമ്പോള്‍ കാപ്പിപൊടി ഒഴികെ ബാക്കി എല്ലാം പാലില്‍ ചേര്‍ക്കുക.
പാല്‍ ആദ്യത്തെ തിളയില്‍ തന്നെ സ്റൊവ് ഓഫ്‌ ചെയ്യുക.
അഞ്ചു മിനിറ്റ് പാത്രം മൂടിവെക്കുക.(10 ആയാലും കുഴപ്പല്യ)
അതിനു ശേഷം പാലില്‍ നിന്നും നമ്മള്‍ ചേര്‍ത്ത എല്ലാം അരിച്ചെടുക്കുക. (നെയ്യ് ഒഴികെ)
വീണ്ടും തിളപ്പിക്കുക.
പതഞ്ഞു വരുമ്പോള്‍ ഇടത് കൈക്കൊണ്ടു കാപ്പിപൊടി (ഒന്നര സ്പൂണ്‍) ആ പതയില്‍ വിതറി കൊടുക്കുക. അഞ്ചു സെക്കണ്ട് തിളപ്പിക്കാന്‍ വിട്ടതിനു ശേഷം ഫ്രീ ആയിരിക്കുന്ന വലതു കൈക്കൊണ്ടു സ്റൊവ് ഓഫ് ചെയ്യുക.
നല്ലപോലെ പതപ്പിച്ചു ആറ്റുക. പൊന്തി നില്‍ക്കുന്ന പതയില്‍ ബാക്കി വരുന്ന അര സ്പൂണ്‍ കാപ്പി പൊടി വിതറികൊടുക്കുക.
അല്ലെങ്കില്‍ അര ഔന്‍സ് വെള്ളത്തില്‍ ആ കാപ്പി പൊടി കലക്കി, ആ വെള്ളം (ടിക്ക്ടെശന്‍) പതയില്‍ ഒരു ഡിസൈന്‍ പോലെ ഇറ്റിച്ചു കൊടുക്കുക.
കുടിച്ചാല്‍ പാതയുടെ ഭംഗി പോകുന്നതുക്കൊണ്ട്. എനിക്ക് കുടിക്കാന്‍ തോന്നുന്നില്ല.

1 അഭിപ്രായം: